2011, ജൂൺ 9, വ്യാഴാഴ്‌ച

ആരോഗ്യത്തെ കുറിച്ച്...


ആരോഗ്യം ഒരു മനുഷ്യനെ സംബന്ധിച്ചേടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇന്ന് നമ്മുടെ ജീവിത ശൈലി മാറിയതിനാ രോഗങ്ങ മനുഷ്യനെ കീഴടക്കി തുടങ്ങിയിരിക്കുന്നു. ഏതൊരാളുടെയും ഇമ്യൂൺ സിസ്റ്റം അഥവാ പ്രതിരോധ വ്യവസ്ഥ ബലഹീനമാകുമ്പോ മാത്രമാണ്‌ രോഗാണുക്കൾക്ക് അയാളുടെ ശരീരത്തി അധിനിവേശം നടത്താ കഴിയുന്നത്‌ എന്ന യാഥാർഥ്യം ആധുനിക ആരോഗ്യശാസ്ത്രം സംശയാതീതമായി തെളിയിച്ചിട്ടുണ്ട്. പ്രതിരോധ വ്യവസ്ഥ ബലഹീനമാകാനുള്ള കാരണങ്ങളി ഭൂരിഭാഗവും മനുഷ്യരുടെ തന്നെ ദുർവികാരങ്ങളും ദുശ്ശീലങ്ങളുമാണ്‌ എന്നതും ആരോഗ്യശാസ്ത്ര വിദഗ്ധ പരക്കെ അംഗീകരിച്ചിട്ടുണ്ട്. ഭയം, ഉത്കണ്ഠ, നിരാശ, കോപം, വൈരാഗ്യം തുടങ്ങിയ പല ദുർവിചാരങ്ങള്‍ക്കും പുകയില, മയക്കുമരുന്നുക, മദ്യം തുടങ്ങിയവയോടുള്ള ആസക്തിക്കും അമിതവും അഹിതവുമായ ആഹാരപാനീയങ്ങള്‍ക്കും അവിഹിത ലൈംഗിക വേഴ്ചകക്കും വ്യായാമമില്ലായ്മക്കും മറ്റും പ്രതിരോധവ്യവസ്ഥയെ ദുബലമാക്കുന്നതി ഗണ്യമായി പങ്കുണ്ട്.

രോഗങ്ങളില്ലാത്ത അവസ്ഥയെയാണ്‌ സാമാന്യേന ആരോഗ്യം എന്നതു കൊണ്ടുദ്ദേശിച്ചുപോന്നിരുന്നത്. എന്നാ 1948ലെ ലോക ഹെത്ത് അസംബ്ലിയുടെ നിവചനപ്രകാരം "രോഗ, വൈകല്യ രാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂണ്ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി (well being) കൂടി ആണു ആരോഗ്യം".

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകൂ. അതു കൊണ്ട് ആരോഗ്യമുള്ള ഒരു ശരീരം ഉണ്ടാക്കിയെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നമുക്കറിയാം ഇന്ന് ഏറ്റവും കൂടുതൽ ബിസിനസ് നടക്കുന്ന മേഖലയാണ് ആരോഗ്യമേഖല. അതുകൊണ്ടു തന്നെ നമ്മുടെ നാട്ടിലുള്ള ഹോസ്പിറ്റലുകളൊക്കെ ഏതു സമയത്തും തിരക്കുള്ള ഒരു ഇടമായിരിക്കുകയാണ്. ഈ ഹ്രസ്വ ജീവിതത്തിൽ കഴിയുന്നതും ആരോഗ്യത്തോടെ ജീവിക്കുന്നവരാവാൻ നാം ശ്രമിക്കുക. ആരോഗ്യ സന്ദേശങ്ങൾ എത്തിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഗാനോ ഡ്രീം എന്ന ഈ ബ്ലോഗ് തുടങ്ങിയിട്ടുള്ളത്. വാ‍യനക്കാരുടെ ആരോഗ്യകരമായ ഇടപെടലിലൂടെ നമുക്ക് ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാം.